സ്ത്രീപീഡനം .മോഷണം.രാഷ്ട്രീയപാര്‍ട്ടികളുടെ പരസ്പരമുള വിഴുപ്പലക്കല്‍ .സിനിമ വിവരണം.പുതിയ ഉല്‍പന്നങ്ങളെ പരിചയപ്പെടുത്തല്‍ പരസ്യങ്ങള്‍. മതപരമായ ചടങ്ങുകള്‍. അപകടങ്ങള്‍ പ്രാദേശിക നിസ്സാര പ്രശ്നങ്ങള്‍ .അന്തര്‍ദേശിയ വാര്‍ത്തകള്‍ ഇങ്ങനെയുളള വിഷയങ്ങളെ മാത്രം എടുത്ത് കാട്ടി പത്രപേജ്കള്‍ നിറച്ച് ഇതാണ് പത്രധര്‍മ്മം എന്ന് വരുത്തിയശേഷം ജനങ്ങളെ ആ ഒരു സംസ്കാരത്തിന് അടിമയാക്കികൊണ്ട് മാധ്യമങ്ങള്‍ തുടരുന്നു.
യാഥാര്‍ഥ്യം മാധ്യമങ്ങള്‍ മനപ്പൂര്‍വ്വം അവഗണിക്കുകയോ മറച്ച് വെയ്ക്കുകയോ ചെയ്യുന്നു. മാറിവരുന്നസമൂഹൃസാഹചര്യങ്ങളില്‍ ഉണ്ടാകുന്ന മദ്യപാനഠ അത് മൂലം വൃക്തിയിലും കുടുംബത്തിലും സമൂഹത്തിനും നേരിടേണ്ടിവരുന്ന അടിസ്ഥാന പ്രശ്നങ്ങള്‍ .അറിയാവുന്നതിനനുസരിച് തൊഴില്‍ സാഹചര്യങ്ങള്‍ ഇല്ലാതെ ഇരിക്കുന്നതുഠ.ആവശ്യമുള്ളടത്ത് വേണ്ട യോഗ്യത നേടാന്‍ കഴിയതെവരുന്നതുഠ .എല്ലാം ഒന്നിച്ച് പോകുന്ന പ്രായോഗിക വിദ്യാഭ്യാസ പരിശീലനം ആസൂത്രണം ചെയ്തു നടപിലാക്കുന്നില്ലാന്നതുഠ .ശരിതെറ്റുകള്‍ തിരുത്തതെ പോകുന്ന വഴിയിലൂടെ തന്നെ വീണ്ടും പോയികൊണ്ടിരിക്കുന്നതുഠ.വര്‍ധിച്ചു വരുന്ന വില വര്‍ദ്ധനവ് .വരവ് കുറയുന്നതുഠ ചിലവ് കൂടുന്ന അവസ്ഥ.
കൃഷിക്കാരന് കൃഷിചെയ്യാന്‍ സ്വന്തമായി ഭൂമി ഇല്ലാതെ വരുന്നത് .പാട്ടത്തിന് ഭൂമിയെടുത്ത് കൃഷിചെയ്യുബോള്‍ നഷ്ടം സഹിക്കേണ്ടിവരുന്നതുഠ പിന്നെ കൃഷി മതിയാക്കുന്നതുഠ...........സാഠസ്കാരിക അധിനിവേശങ്ങളെ ചെറുത്ത് നില്‍ക്കാനോ തിരിച്ചറിയാനോ ശേഷിയില്ലാത്ത യുവത്വം താല്‍ക്കാലിക സുഖഭോഗങ്ങളില്‍ മുഴുകി സ്വയഠ നശിപ്പിച്ചു കൊണ്ട് കുടുംബത്തിനും സമൂഹത്തിനും ഭീഷണി ഉയര്‍ത്തുന്ന തരത്തില്‍ എത്തിപ്പെടുന്നു.പ്രകൃതിയ്ക്ക് ദോഷം വരുന്ന E വേസ്റ്റുകള്‍ പല ഭാഗത്ത് കുന്ന് കൂടുബോള്‍ ഉണ്ടാകുന്ന ദോഷവശങ്ങള്‍ അനുഭവിക്കേണ്ടി വരുന്നത് കുടുതലും ഇവിടുത്തെ സധാരണ ജനവിഭഗങ്ങള്‍ ആണ് .ഭക്ഷ്യവസ്തുക്കളിലെ മായം ചേര്‍ക്കല്‍ അത് മൂലം ഭാവിയില്‍ ഉണ്ടാകുന്ന മാരകമായ അസുഖങ്ങള്‍ അതിലുടെ ലാഭം കൊയ്യുന്ന ആശുപത്രികളും മരുന്ന് കഠബനികളും ഡോക്ടര്‍ മാര്‍ സ്വകാര്യ ലാബുകള്‍ ....ഇല്ലായ്മകളില്‍ നിന്ന് ഇല്ലായ്മകളിലേക്ക് പോകുന്നതുഠ സധാരണക്കാരന്‍ ആണ് ...
ഇങ്ങനെയുള്ള അടിസ്ഥാന പ്രശ്നങ്ങളിലേക്ക് ജനശ്രദ്ധയുഠ ഭരണശ്രദ്ധയുഠ തിരിച്ചുവിടുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളില്‍ നിന്ന് മാറി മനുഷ്യമനസ്സിന് ഇഷ്ടമുള്ള കഥകളും .പരദൂഷണങ്ങളും . കളികള്‍ .വിനോദങ്ങള്‍ .ആട്ടവും പാട്ടുഠ സെക്സുഠ .ആഡംബരങ്ങളും ഒക്കെ ചേര്‍ന്ന് ഒരു മായിക ലോകമാണ് മാധ്യമങ്ങള്‍ പ്രദാര്‍ശിപ്പിക്കുന്നത് .
ഒരു നേരത്തെ കഞ്ഞിയ്ക്ക വകയില്ലാത്തവനും ലോകത്തിലെ ക്രിക്കറ്റ് കളിക്കാരനെയുഠ ക്രിക്കറ്റ് കളിയും സിനിമയും സിനിമക്കാരനെയുഠ ഏറ്റവും വലിയ കോടിശ്വരന്‍മാരെയും ഏറ്റവും പുതിയ ഉപകരണങ്ങളെയും അറിയാം പക്ഷേ അവര്‍ക്ക് അറിഞ്ഞുകുടാത്തത് ഏങ്ങനെ ജീവിക്കണം തന്‍റെ അന്നത്തിന് എന്ത് ചെയ്യണം എന്ന് ഒന്നും വൃക്തമായ ധാരണ അവനില്‍ ഇല്ല ഉണ്ടാകുന്ന ചിന്തകള്‍ ആകട്ടേ എങ്ങനെ വലിയ സമ്പത്ത് നേടാഠ മോഷണം ഏത് ഒക്കെ തരത്തില്‍ നടത്തി പിടിക്കപ്പെടാതെ തുടരാം .സമൂഹത്തില്‍ കേമനാകാഠ വലിയ വീട് പണിയാഠ പുതിയ വില കൂടിയ കാറ് വാങ്ങാഠ സിനിമകളില്‍ അഭിനയിക്കണം പ്രശസ്തി നേടണം .ഇങ്ങനെ നടക്കാത്ത മായക്കാഴ്ച മനസ്സില്‍ സുക്ഷിച്ചു കൊണ്ട് അബദ്ധത്തില്‍ ചെന്ന് ചാടി ഒന്നും ചെയ്യാന്‍ കഴിയാതെ ജീവിതം നശിക്കുന്നവരും നമുക്ക് ഇടയില്‍ കൂടിവരുന്നു ആരാണ് ഇതിന് ഉത്തരവാദി....
വിജയിക്കുന്ന വരെ മാത്രഠ ആണ് മാധ്യമങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത് പരാജയപ്പെട്ട മഹാഭൂരിപക്ഷവും അവഗണിക്കെപ്പെടുന്നു( വാര്‍ത്ത പ്രാധാന്യമുള ചിലരെ മാത്രം ചിലപ്പോള്‍ പ്രദര്‍ശിപ്പിക്കാറുണ്ട്)എന്ത് കൊണ്ട് അവര്‍ പരാജയപ്പെട്ടു എന്ന് പരിശോധിച്ച് സമൂഹത്തിന് അറിയേണ്ട നല്ല വശങ്ങള്‍ എന്ത് കൊണ്ട് പറഞ്ഞുകൊടുക്കുന്നില്ലാ.....................?
No comments:
Post a Comment